കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം അടിയന്തിരമായി ഇറക്കി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം അടിയന്തിരമായി ഇറക്കി. വിമാനത്തിലെ കാര്‍ഗ്ഗോ വിഭാഗത്തില്‍ നിന്നും അടിയന്തര സ്വഭാവമുള്ള അലാറസൂചന ലഭിച്ചതിനെതുടര്‍ന്നാണ് എയര്‍ ഇന്ത്യഎക്‌സ്പ്രസ് അടിയന്തരമായി ഇറക്കിയത്. കരിപ്പൂരില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന ഉടനെയായിരുന്നു അപായമണി മുഴങ്ങിയത്.

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം അടിയന്തിരമായി ഇറക്കി. തീപിടിക്കുമെന്ന കാര്‍ഗോ മുന്നറിയിപ്പിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യഎക്‌സ്പ്രസ് അടിയന്തരമായി ഇറക്കിയത്. കരിപ്പൂരില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന ഉടനെയായിരുന്നു അപായമണി മുഴങ്ങിയത്.

വിമാനം പറന്നയുര്‍ന്ന ഉടന്‍ തന്നെ അപായമണി മുഴങ്ങിയതിനെ തുടര്‍ന്ന് അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു. ഇന്ന് രാവിലെ 8.20 ന് പറന്നുയര്‍ന്ന വിമാനം 10 മിനിറ്റിനുള്ളില്‍ തിരിച്ചിറക്കുകയായിരുന്നു.

കോഴിക്കോട്-കുവൈറ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് ഇറക്കിയത്. 15 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കരെല്ലാം സുരക്ഷിതരാണ്.

Share news
error: Content is protected !!
Scroll to Top