കായിക മേഖലയുടെ വികസനത്തിന് ഒറ്റക്കെട്ടായി പ്രവർത്തിക്കണം : പി. ഉബൈദുള്ള എംഎൽഎ

കായിക മേഖലയുടെ വികസനത്തിന് ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് പി. ഉബൈദുള്ള എംഎൽഎ. ജില്ലാ സ്പോർട്സ് കൗൺസിൽ ജനറൽ ബോഡി യോഗവും പുതിയ എക്സി. അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കായിക സംഘടനകൾ തമ്മിൽ ആരോഗ്യകരമായ മത്സരം ആവശ്യമാണ്. ജില്ലയുടെ പെരുമ ഉയർത്താൻ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം എസ്പറോ ഹോട്ടലിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ വി.ആർ വിനോദ് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.

സ്പോർട്സ് കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് യു. ഷറഫലി, മലപ്പുറം നഗരസഭ ചെയർപേഴ്സൺ അഡ്വ. വി. റിനിഷ റഫീഖ് എന്നിവർ മുഖ്യാതിഥികളായി. സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് പി. ഹൃഷികേഷ് കുമാർ, സെക്രട്ടറി വി.ആർ. അർജുൻ, വിവിധ കായിക അസോസിയേഷന്റെ പ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top