ഏത് ജോലിക്കും അനുയോജ്യരായ പുതിയ തലമുറയെ വളര്‍ത്തിയെടുക്കണം: മന്ത്രി അബ്ദുറഹ്‌മാന്‍

HIGHLIGHTS : We must cultivate a new generation suitable for any job: Minister Abdurrahman

careertech

ലോകത്തെ ഏത് ജോലിക്കും അനുയോജ്യരായ പുതിയ തലമുറയെ വളര്‍ത്തിയെടുക്കണമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സും ജില്ലാ ഭരണകൂടവും ജില്ലാ നൈപുണ്യ സമിതിയും സംയുക്തമായി നൈപുണ്യ പരിശീലനം നല്‍കുന്ന പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള കോഴ്സുകളും കേരളത്തിലേക്ക് കൊണ്ടുവരാനാകുമെന്നും ഏറ്റവും പുതിയ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള കോഴ്സുകള്‍ ആരംഭിക്കാന്‍ ഇന്ന് നമുക്ക് കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് പൊതു-സ്വകാര്യ മേഖലകള്‍ ചേര്‍ന്നുനിന്ന് ലോകത്തിന് മുമ്പില്‍ മാതൃകയാകാന്‍ കേരളത്തിന് കഴിഞ്ഞു. സ്വകാര്യ മേഖലയെ ചേര്‍ത്തുപിടിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഏറ്റവും ക്വാളിറ്റിയുള്ള മാന്‍പവര്‍ ഉല്‍പാദിപ്പിക്കാന്‍ കഴിവുള്ള സംസ്ഥാനമായി രാജ്യത്തിന്റെ തന്നെ അഭിമാനമാകാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അധ്യക്ഷത വഹിച്ചു. അസി. കളക്ടര്‍ വി.എം ആര്യ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്ലാനിങ് ഓഫീസര്‍ എ.ഡി ജോസഫ്, കെ.എ.എസ്.ഇ സി.ഒ.ഒ ടി.വി വിനോദ്, കെ.എ.എസ്.ഇ സ്‌കില്‍ കണ്‍വേര്‍ജന്‍സ് മാനേജര്‍ പി. അനൂപ് എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!