‘ഇനി ഞാന്‍ ഒഴുകട്ടെ’ കാമ്പയിന്‍ മൂന്നാംഘട്ട ഉദ്ഘാടനം

മലപ്പുറം ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള ‘ഇനി ഞാന്‍ ഒഴുകട്ടെ’ മാലിന്യമുക്തം നവകേരളത്തിനായുള്ള ജനകീയ ക്യാമ്പയിന്‍ മൂന്നാംഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം വെട്ടം ഗ്രാമപഞ്ചായത്തിലെ കല്ലോവ്തോട് നവീകരണത്തിന് തുടക്കമിട്ട് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു.

വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി അധ്യക്ഷത വഹിച്ചു. തിരൂര്‍ ബേ്ളാക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീന്‍ വിശിഷ്ടാതിഥിയായി.

നവകേരളം ജില്ലാ കോഓര്‍ഡിനേറ്റര്‍ ടി.വി.എസ് ജിതിന്‍, പ്രീതി മോനോന്‍, എം. ആതിര, വിദ്യാര്‍ഥികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top