തൊഴിലവസരങ്ങള്‍; ഇന്റര്‍നാഷണല്‍ എനര്‍ജി ഫെസ്റ്റിവല്‍: വോളണ്ടിയര്‍മാരെ ക്ഷണിച്ചു

HIGHLIGHTS : Job opportunities; International Energy Festival: Volunteers invited

careertech

ഇന്റര്‍നാഷണല്‍ എനര്‍ജി ഫെസ്റ്റിവല്‍: വോളണ്ടിയര്‍മാരെ ക്ഷണിച്ചു

എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2025 ഫെബ്രുവരി 7,8,9 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഇന്റര്‍നാഷണല്‍ എനര്‍ജി ഫെസ്റ്റിവലിലേക്ക് വിദ്യാര്‍ഥികളായ വോളണ്ടിയര്‍മാരെ ക്ഷണിച്ചു. 2024 ഡിസംബര്‍ മുതല്‍ 2025 ഫെബ്രുവരി വരെ മുഴുവന്‍ സമയ പ്രവര്‍ത്തനമാണ് ഉണ്ടാവുക. ഡിഗ്രി യോഗ്യതയുള്ള അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്, മലയാളം ഭാഷ അറിയണം. മികച്ച ആശയ വിനിമയശേഷി അഭികാമ്യം. സര്‍ക്കാര്‍ പദ്ധതികളുമായി സഹകരിച്ച് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. വളണ്ടിയര്‍മാര്‍ക്ക് എനര്‍ജി മാനേജ്‌മെന്റ് മേഖലയിലെ വിദഗ്ധര്‍, വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവര്‍ പരിശീലനം നല്‍കും. പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇ.എം.സി ഇന്റേണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കും.

sameeksha-malabarinews

താല്‍പര്യമുള്ളവര്‍ iefk.in എന്ന വെബ്സൈറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ഡിസംബര്‍ 31നകം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം. ഫോണ്‍: 0471 2594922, 9400068335. ഇമെയില്‍: emck@keralaenergy.gov.in. രജിസ്ടേഷന്‍ ലിങ്ക്: https://forms.gle/4j5LvuL17my51dreA

ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് നിയമനം

വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് രണ്ട് തസ്തികയില്‍ നിയമനത്തിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 21ന് രാവിലെ 11ന് നടക്കും. യോഗ്യത: പ്ലസ്ടു, ഗവ. അംഗീകൃത സ്ഥാപനത്തില്‍നിന്ന് ജെ.പി.എച്ച്.എന്‍ കോഴ്സ സര്‍ട്ടിഫിക്കറ്റ്. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം.

സ്‌കില്‍ ട്രെയിനര്‍, അസിസ്റ്റന്റ് നിയമനം

സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകളിലേക്ക് 32 സ്‌കില്‍ ട്രെയിനര്‍മാരെയും 16 സ്‌കില്‍ അസിസ്റ്റന്റുമാരെയും നിയമിക്കും. യോഗ്യത സംബന്ധിച്ച വിവരങ്ങളും അപേക്ഷാ ഫോമും https://ssakerala.in വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ഡിസംബര്‍ 26നകം ജില്ലാ പ്രോജക്ട് ഓഫിസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 9946729718.

വാക് ഇന്‍ ഇന്റര്‍വ്യൂ

ജലനിധി മലപ്പുറം മേഖല കാര്യാലയത്തില്‍ ടെക്‌നിക്കല്‍ മാനേജര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബി.ടെക് സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിങ് യോഗ്യതയുള്ളവരും കുടിവെള്ള പ്രൊജക്റ്റുകളുടെ ഡിസൈനിങ്, നിര്‍വഹണം എന്നിവയില്‍ 8 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തനപരിചയമുള്ളവരുമാകണം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 30ന് രാവിലെ 11ന് മലപ്പുറം കുന്നുമ്മല്‍ യു.എം.കെ ടവറില്‍ പ്രവര്‍ത്തിക്കുന്ന റീജ്യണല്‍ പ്രൊജക്റ്റ് മാനേജ്മന്റ് യൂണിറ്റില്‍ എത്തണം. ഫോണ്‍: 0483 2738566, 8281112214.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!