ക്രിസ്മസ്, ന്യു ഇയറിന് കെ.എസ്.ആര്‍.ടി.സി അധിക അന്തര്‍ സംസ്ഥാന സര്‍വീസുകള്‍

HIGHLIGHTS : KSRTC to operate additional inter-state services for Christmas and New Year

careertech

ക്രിസ്മസ് പുതുവത്സര അവധികള്‍ പ്രമാണിച്ച് കെ.എസ്.ആര്‍.ടി.സി അധിക അന്തര്‍ സംസ്ഥാന, സംസ്ഥാനാന്തര സര്‍വീസുകള്‍ നടത്തുന്നു.
കേരളത്തില്‍ നിന്ന് ബാംഗ്ലൂര്‍, ചെന്നൈ, മൈസൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സ്ഥിരം 48 (90 ബസ്സുകള്‍) സര്‍വിസുകള്‍ക്ക് ഉപരിയായി 38 ബസ്സുകള്‍ കൂടി അധികമായി അന്തര്‍ സംസ്ഥാന സര്‍വിസുകള്‍ക്ക് ക്രമികരിച്ചിട്ടുണ്ട്.

34 ബാംഗ്ലൂര്‍ ബസ്സുകളും 4 ചെന്നൈ ബസ്സുകളുമാണ് ഇത്തരത്തില്‍ ക്രമീകരിച്ചിട്ടുള്ളത്. ഇത് ശബരിമല സ്‌പ്പെഷ്യല്‍ അന്തര്‍സംസ്ഥാന സര്‍വിസുകള്‍ക്ക് ഉപരിയായി ആണ് ക്രമീകരിച്ചിട്ടുള്ളത്.
എന്നാല്‍ കേരളത്തിനുള്ളില്‍ യാത്രാ തിരക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കേരളത്തിനുള്ളിലും തിരക്കൊഴിവാക്കി സുഗമ യാത്രക്കായി തിരുവനന്തപുരം – കോഴിക്കോട് /കണ്ണൂര്‍ റൂട്ടിലും അധിക സര്‍വിസുകള്‍ സജ്ജമാക്കുന്നതിന് ഗതാഗതവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം 24 ബസ്സുകള്‍ കൂടി തിരുവനന്തപുരം – കണ്ണൂര്‍ / കോഴിക്കോട് റൂട്ടില്‍ അധികമായി ക്രമീകരിച്ചിട്ടുണ്ട്.

sameeksha-malabarinews

4 വോള്‍വോ ലോ ഫ്‌ലോര്‍ കോഴിക്കോട് – തിരുവനന്തപുരം, 4 കോഴിക്കോട് – എറണാകുളം സര്‍വീസുകളും അടക്കം 8 ബസ്സുകള്‍ കോഴിക്കോട് നിന്നും അധികമായും 4 ലോഫ്‌ലോര്‍, 4 മിന്നല്‍, 3 ഡീലക്‌സ് 5 സൂപ്പര്‍ഫാസ്റ്റ് ബസ്സുകള്‍ അടക്കം 16 ബസ്സുകള്‍ ഉപയോഗിച്ച് തിരുവനന്തപുരത്ത് നിന്നും തിരുവനന്തപുരം – കണ്ണൂര്‍ , തിരവനന്തപുരം – കോഴിക്കോട് റൂട്ടില്‍ അഡീഷണല്‍ ബസ്സുകളും ഉപയോഗിച്ച് ദൈനം ദിനം 8 സര്‍വീസുകള്‍ വിതം അയക്കുന്നതിനും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തിരക്ക് അനുസരിച്ച് നല്‍കുന്നതിനും ക്രമീകരിച്ചിട്ടുണ്ട്.

ഇത് കൂടാതെ കൊട്ടാരക്കര – കോഴിക്കോട് , അടൂര്‍ – കോഴിക്കോട് , കുമിളി കോഴിക്കോട്, എറണാകുളം – കണ്ണൂര്‍, എറണാകുളം – കോഴിക്കോട്, എന്നിങ്ങനെ അഡീഷണല്‍ സര്‍വീസുകളും കൂടാതെ കൊല്ലം, കൊട്ടാരക്കര, കോട്ടയം , തൃശൂര്‍, കോഴിക്കോട് തുടങ്ങി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വിസുകളും ആവശ്യാനുസരണം തിരക്ക് അനുസരിച്ച് ഓപ്പറേറ്റ് ചെയ്യും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!