Section

malabari-logo-mobile

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി

HIGHLIGHTS : Wayanad MP Rahul Gandhi has been disqualified from the post of MP by the Lok Sabha Secretariat

ദില്ലി: വയനാട് എംപി രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം.

2019 ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ സൂറത്ത് കോടതി രാഹുലിന് രണ്ടുവര്‍ഷത്തെ തടവ് വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റ് രാഹുലിനെ അയോഗ്യനാക്കിയിരിക്കുന്നത്. ഇതോടെ രാഹുലിന് ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ഭരണഘടയുടെ 102(1)(e) വകുപ്പ് പ്രകാരും ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പ് പ്രകാരവുമാണ് നടപടി. ലോക്‌സഭാ സെക്രട്ടറി ജനറല്‍ ഉത്പാല്‍ കുമാര്‍ സിങാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരിക്കുന്നത്.

sameeksha-malabarinews

മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് സൂറത്ത് സിജെഎം കോടതി രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് വിധിച്ചത്. രാഹുലിന് രണ്ട് വര്‍ഷം തടവുശിക്ഷയും കോടതി വിധിച്ചിരുന്നു. എന്നാല്‍ അപ്പീല്‍ കോടതിയെ സമീപിക്കുന്നതിനായി സൂറത്ത് സിജെഎം കോടതി ശിക്ഷാവിധി 30 ദിവസത്തേക്ക് മരവിപ്പിക്കുകയും രാഹുലിന് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. മേല്‍ക്കോടതിയുടെ ഇടപെടലിന് മുമ്പാണ് ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നടപടിയുണ്ടായിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!