HIGHLIGHTS : How to prepare Shak Shuka
ഷക് ഷുക-റമദാന്‍ സ്‌പെഷ്യല്‍
തയ്യാറാക്കിയത് ;ഷരീഫ
ആവശ്യമായ ചേരുവകൾ:-

ഒലിവ് ഓയിൽ -1 ടേബിൾസ്പൂൺ
ഉള്ളി അരിഞ്ഞത് – 1
കാപ്സിക്കം അരിഞ്ഞത് – 1
വെളുത്തുള്ളി അല്ലി അരിഞ്ഞത് – 2
തക്കാളി അരിഞ്ഞത് – 1
തക്കാളി സോസ് 4 ടേബിൾ സ്പൂൺ
ജീരകം – 1 ടീസ്പൂൺ
പപ്രിക – 1 ടീസ്പൂൺ
മല്ലി – 1 ടീസ്പൂൺ
ഉപ്പ് – ½ ടീസ്പൂൺ
കുരുമുളക് – ½ ടീസ്പൂൺ
മുട്ട – 6
മല്ലിയില അരിഞ്ഞത്- അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം:-
ഒലീവ് ഓയിലിൽ ഉള്ളി, കാപ്സിക്കം കുരുമുളകും ചേർത്ത് വഴറ്റുക., അതിനുശേഷം വെളുത്തുള്ളി ചേർക്കുക.
തക്കാളി, തക്കാളി സോസ്, ജീരകം, പപ്രിക, മല്ലി, ഉപ്പ്, എന്നിവ ചേർത്ത് ഇളക്കുക.
ഒന്നു തിളപ്പിച്ച ശേഷം, ചൂട് കുറയ്ക്കുകയും സോസ് കട്ടിയാകുന്നത് വരെ മാരിനേറ്റ് ചെയ്യുക.
ഒരു സ്പൂണിന്റെ പിൻഭാഗം കൊണ്ട് ചെറിയ കുഴികൾ ഉണ്ടാക്കുക.
ഓരോ കുഴിയിലും ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. മൂടി വെച്ച് വേവിക്കുക.
മുകളിൽ കുറച്ച് മല്ലിയില ചേർത്ത് ക്രസ്റ്റി ബ്രെഡിനൊപ്പം വിളമ്പാം..
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു