
കോഴിക്കോട് : കോവിഡ് 19 മായി ബന്ധപ്പെട്ട് തന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ശബ്ദസന്ദേശം വ്യാജമെന്ന് വയനാട് കലക്ടര്‍ അദീല അബ്ദുളള. സംഭവത്തില്‍ കല്‍പ്പറ്റ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു.
എപ്പിഡമിക് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കൊറോണ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ എന്നപേരില്‍ വ്യാജ ഓഡിയോ ക്ലിപ് വാട്‌സ് ആപ്പിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്
. ഇതോടെയാണ് നിജസ്ഥിതി വ്യക്തമാക്കി കലക്ടര്‍ രംഗത്തെത്തിയത്. പ്രചരിക്കുന്ന വ്യാജസന്ദേശം പൊതുജനാരോഗ്യത്തിനും സുരക്ഷക്കും വെല്ലുവിളിയാണെന്നും കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്നും ആരും ഈ സന്ദേശം പ്രചരിപ്പിക്കരുതെന്നും കലക്ടര്‍ പറഞ്ഞു.




