ലൈഫ്‌ മിഷന്‍ കരാര്‍ ലഭിച്ചതിന്‌ സ്വപ്‌ന പറഞ്ഞിട്ട്‌ രമേശ്‌ ചെന്നിത്തലക്ക്‌ ഐഫോണ്‍ നല്‍കി; യൂണിടാക്‌ ഉടമ

തിരുവനന്തപുരം:  പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലക്ക്‌ സ്വര്‍ണ്ണക്കടത്ത്‌ കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന സുരേഷ്‌ ഐ ഫോണ്‍ സമ്മാനമായി നല്‍കിയതായി വെളിപ്പെടുത്തല്‍. ലൈഫ്‌ മിഷന്‍ ഭാഗമായുള്ള ഫ്‌ളാറ്റ്‌ നിര്‍മ്മാണത്തിനുള്ള കരാര്‍ ലഭിച്ചതിന്‌ സ്വപ്‌ന പറഞ്ഞിട്ട്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലക്ക്‌ ഐ ഫോണ്‍ നല്‍കിയെന്ന്‌ യുണിടെക്‌ എംഡി സന്തോഷ്‌ ഈപ്പനാണ്‌ വെളിപ്പിടെുത്തിയിരിക്കുന്നത്‌. സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ്‌ ഈ വെളിപ്പെടുത്തല്‍.

3.80 കോടി രൂപ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ഖാലിദിന്‌ കൈമാറിയെന്നും സ്വപ്‌ന സുരേഷ്‌ അടക്കമുള്ളവര്‍ക്കായി സന്ദീപ്‌ നായരുടെ അകൗണ്ടില്‍ നിന്ന്‌ 68 ലക്ഷം നല്‍കിയതായും സന്തോഷ്‌ ഈപ്പന്‍ ഈ ഹര്‍ജിയില്‍ പറയുന്നുണ്ട്‌.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിന്‌ യുഎഇ ദേശീയദിനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത്‌ നടന്ന ചടങ്ങില്‍ വെച്ചാണ്‌ ഫോണ്‍ രമേശ്‌ ചെന്നിത്തലക്ക്‌ കൈമാറിയതെന്നും പറയുന്നു. അന്നത്തെ പരിപാടിയില്‍ പ്രതിപക്ഷനേതാവായിരുന്നു മുഖ്യാതിഥി. നവംബര്‍ 29 ന്‌ കൊച്ചിയിലെ ഷോപ്പിങ്ങ്‌ മാളില്‍ നിന്നാണ്‌ ഫോണ്‍ വാങ്ങിയത്‌. സ്വപ്‌ന സുരേഷ്‌ ആവിശ്യപ്പെട്ടതു പ്രകാരമാണ്‌ ഫോണ്‍ നല്‍കിയതെന്നും ഇതിന്റെ ബില്ല്‌ ഹാജരക്കിയിട്ടുണ്ടെന്നും സന്തോഷ്‌ ഈപ്പന്‍ ഹര്‍ജിയില്‍ വെളിപ്പെടത്തുന്നുണ്ട്‌.

സന്തോഷ്‌ ഈപ്പന്റെ വെളിപ്പെടുത്തല്‍ പ്രതിപക്ഷനേതാവിന്റെ ഓഫീസ്‌ നിഷേധിച്ചു

Share news
error: Content is protected !!
Scroll to Top