മലപ്പുറം: യുപിയിലെ ഹത്രാസിൽ ബലാത്സംഗം ചെയ്ത് കൊല ചെയ്യപ്പെട്ട കുട്ടിയുടെ കുടുംബത്തെ കാണാൻ എത്തിയ എ.ഐ.സി.സി മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി എം.പി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവരെ ഉത്തർപ്രദേശ് പോലീസ് കയ്യേറ്റം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് പ്രതിഷേധ ധർണ നടത്തി.
ധർണ എ.പി അനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി അജയ് മോഹൻ,കെ.പി.സി.സി സെക്രട്ടറി കെ.പി നൗഷാദ് അലി, വീക്ഷണം മുഹമ്മദ് ,പി സി വേലായുധൻ കുട്ടി, എം.കെ മുഹ്സിൻ ,സത്യൻ പൂക്കോട്ടൂർ,ഉപ്പൂടൻ ഷൗക്കത്ത് എന്നിവർ സംസാരിച്ചു




