വയനാട് ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു:8 പേര്‍ക്ക് പരിക്ക്

കല്‍പ്പറ്റ: വയനാട് ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. തകരപ്പാടിക്ക് സമീപം വെച്ചാണ് അപകടം.

ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. മീനങ്ങാടിയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന, ആനക്കാംപൊയില്‍ കേളംകുന്നേല്‍ വര്‍ക്കിയും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top