Section

malabari-logo-mobile

താനൂര്‍ സ്വദേശി സുജക്ക് ഐ.എസ്.ആര്‍.ഒ പുരസ്‌കാരം

HIGHLIGHTS : താനൂര്‍: ഐഎസ്ആര്‍ഒയുടെ യുവ ശാസ്ത്രജ്ഞ പുരസ്‌കാരം താനൂര്‍ സ്വദേശി പഴയവളപ്പില്‍ പരമേശ്വരന്‍,സുമതി ദമ്പതികളുടെ മകള്‍

താനൂര്‍: ഐഎസ്ആര്‍ഒയുടെ യുവ ശാസ്ത്രജ്ഞ പുരസ്‌കാരം താനൂര്‍ സ്വദേശി പഴയവളപ്പില്‍ പരമേശ്വരന്‍,സുമതി ദമ്പതികളുടെ മകള്‍ സുജക്ക് .

ഇന്ത്യന്‍ ബഹിരാകാശ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുള്ളതാണ് ‘യങ്ങ് സയന്റിസ്റ്റ്സ് മെറിറ്റ് അവാര്‍ഡ്’. ചന്ദ്രയാന്‍ 2, ആസ്‌ട്രോസാറ്റ്, റിസാറ്റ്, മൈക്രോസാറ്റ്, കാര്‍ട്ടോസാറ്റ്, ജിയോസാറ്റ്.. തുടങ്ങി ഐ.എസ്.ആര്‍.ഒ നടത്തിയ സുപ്രധാന ദൗത്യങ്ങളില്‍ പങ്ക് വഹിച്ചിട്ടുണ്ട്. ബെഗളൂരുവിലെ ഐ എസ് ആര്‍ ഒയില്‍ റഡാര്‍ ഇമേജിങ് സാറ്റലൈറ്റ് റിസാറ്റ് 2 ബി യുടെ ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടര്‍ ആയി ജോലി ചെയ്തു വരുന്നു.

sameeksha-malabarinews

ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞനായ അമിതാഭ് ഭട്ടാചാര്യയാണ് ഭര്‍ത്താവ്. മക്കള്‍: ഇഷാന്‍, ആരുഷ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!