ചന്ദ്രശേഖര്‍ ആസാദിനെ എത്രയും വേഗത്തില്‍ എയിംസിലേക്ക് മാറ്റണം:പ്രിയങ്ക ഗാന്ധി

ദില്ലി: ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ എത്രയും പെട്ടെന്ന് എയിംസിലേക്ക് മാറ്റണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദേര. ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

Share news
 • 16
 •  
 •  
 •  
 •  
 •  
 • 16
 •  
 •  
 •  
 •  
 •  

ദില്ലി: ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ എത്രയും പെട്ടെന്ന് എയിംസിലേക്ക് മാറ്റണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദേര. ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

പ്രതിഷേധങ്ങളോടും എതിര്‍പ്പുകളോടും ഈ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ഭീരുത്വം നിറഞ്ഞതാണെന്നും അവര്‍ പ്രതികരിച്ചു.

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ചന്ദ്രശേഖര്‍ ആസാദിന് ചികിത്സ ലഭ്യമായില്ലെങ്കില്‍ അദേഹത്തിന് ഹൃദയാഘാതം വരെ സംഭവിച്ചേക്കാമെന്ന് അദേഹത്തിന്റെ ഡോക്ടര്‍ ഹര്‍ജിത് സിങ് ഇന്നലെ ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. ആഴ്ചയില്‍ രണ്ട് തവണ രക്തം മാറ്റിവെക്കേണ്ടിവരുന്ന അസുഖമാണ് അദേഹത്തിന്. ഇത് കൃത്യമായി ചെയ്തില്ലെങ്കില്‍ രക്തം കട്ടപിടിക്കാനും ഹൃദയാഘാതത്തിനും സാധ്യതയുണ്ട്. പലതവണ ഡല്‍ഹി പോലീസിനോട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നും ഡോക്ടര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

Share news
 • 16
 •  
 •  
 •  
 •  
 •  
 • 16
 •  
 •  
 •  
 •  
 •