HIGHLIGHTS : Wayanad by-election; Excise Department has started control room
വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജമദ്യ-ലഹരിമരുന്ന് വിപണനവും വിതരണവും ഫലപ്രദമായി തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിവധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിംഗ് കാര്യക്ഷമമാക്കുകയും പരാതികളില്‍ സത്വരനടപടികള്‍ കൈക്കൊള്ളുകയും ചെയ്തുവരുന്നതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. വ്യാജമദ്യത്തിനെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്ട്രൈക്കിംഗ് ഫോഴ്സും പ്രവര്‍ത്തിച്ചു വരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്നത് വരെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടരും.
വ്യാജമദ്യ-ലഹരിമരുന്ന് വിപണനവും വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങളും പരാതികളും താഴെ പറയുന്ന നമ്പറുകളില്‍ അറിയിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. വന്‍തോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശമദ്യം, ചാരായവാറ്റ് എന്നിവയെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും നല്‍കും.
ടോള്‍ ഫ്രീ നമ്പര്‍- 155358
ഡിവിഷനല്‍ എക്സൈസ് കണ്‍ട്രോള്‍ റൂം 0495-2372927
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, കോഴിക്കോട് 0495-2372927, 9447178063
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍, കോഴിക്കോട് 0495-2375706, 9496002871
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, 0495-2376762, 9400069677 (കോഴിക്കോട്), 0496-2610410, 9400069679 (പേരാമ്പ്ര), 0496-2515082, 9400069680 (വടകര), 0495-2214460, 9446961496 (താമരശ്ശേരി)
എക്സൈസ് റെയിഞ്ച് ഓഫീസ് 0495-2422200, 9400069683 (ഫറോക്ക്), 0495-2722991, 9400069682 (കോഴിക്കോട്), 0495-2802766, 9400069684 (കുന്ദമംഗലം), 0495-2224430, 9400069685 (താമരശ്ശേരി), 0495-2855888, 9400069686 (ചേളന്നൂര്‍), 0496-2624101, 9400069687 (കൊയിലാണ്ടി), 0496-2650850, 9400069688 (ബാലുശ്ശേരി), 0496-2516715, 9400069689 (വടകര), 0496-2556100, 9400069690 (നാദാപുരം)
എക്സൈസ് ചെക്ക് പോസ്റ്റ്, അഴിയൂര്‍ 0496-2202788, 9400069692.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു