തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്

HIGHLIGHTS : The first meeting of the Tamil Vetri Kazhagam is today

നടന്‍ വിജയ്യുടെ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്. വിഴുപ്പുറത്തെ വിക്രവണ്ടിയില്‍ വൈകിട്ട് നാല് മണിക്ക് സമ്മേളനം ആരംഭിക്കും. വലിയ ഒരുക്കങ്ങളാണ് സമ്മേളനത്തിനായി നടത്തിയിരിക്കുന്നത്.

വിഴുപ്പുറത്തെ 85 ഏക്കറിലുള്ള വിശാലമായ മൈതാനത്താണ് സമ്മേളനം നടത്തുന്നത്. 170 അടി നീളത്തിലും 65 അടി വീതിയിലുമാണ് പ്രവര്‍ത്തകര്‍ക്കിരിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. തമിഴ്നാട് സെക്രട്ടറിയേറ്റിന് സമാനമായ രീതിയിലാണ് സ്റ്റേജ്. പെരിയാറിന്റെയും അംബേദ്കറിന്റെയുമുള്‍പ്പടെ കട്ടൗട്ടുകളും സമ്മേളന നഗരിയില്‍ സ്ഥാപിച്ചിട്ടുണ്ട്. 27 വളണ്ടിയര്‍ ടീമുകളെയാണ് പരിപാടിയുടെ നടത്തിപ്പിനായി നിയോഗിച്ചിരിക്കുന്നത്.

sameeksha-malabarinews

പാര്‍ട്ടി നയം ഇന്ന് വിജയ് സമ്മേളനത്തില്‍ പ്രഖ്യാപിക്കും. തമിഴകത്തിന്റെ മകനാണ് താനെന്ന് വിജയ് പ്രവര്‍ത്തകര്‍ക്കെഴുതിയ കത്തില്‍ ഊന്നി പറയുന്നുണ്ട്. തമിഴ് വികാരം ഉണര്‍ത്തുന്ന പ്രസംഗത്തിന് തന്നെയാണ് സാധ്യത. മറ്റു പാര്‍ട്ടികളെ കുറിച്ച് നേരിട്ടുള്ള വിമര്‍ശനത്തിലേക്ക് കടക്കുമോയെന്ന് കാത്തിരുന്ന് കാണണം. ദേശീയ തലത്തിലെ നിലപാടും പ്രസക്തമാകും. 2026ലെ തെരഞ്ഞെടുപ്പാണ് ആദ്യ ലക്ഷ്യമെന്ന് വിജയ് പ്രഖ്യാപിച്ചു കഴിഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!