പുറത്ത് ഇറക്കിയപ്പോള്‍ ജയില്‍ ചാടിയ പോക്‌സോ കേസ് പ്രതി പിടിയില്‍

പീരുമേട് സബ് ജയിലില്‍ നിന്നും പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ തടവുപുള്ളിയെ മണിക്കൂറുകള്‍ക്കം പൊലീസ് പിടികൂടി. പോക്‌സോ കേസടക്കം വിവിധ കേസുകളില്‍ പ്രതിയായ ആനവിലാസം പുല്ലുമേട് കന്നിക്കല്‍ സ്വദേശിയായ സജനാണ് ജയില്‍ ചാടിയത്.

ഈ മാസം പതിനൊന്നിനാണ് ആനവിലാസം പുല്ലുമേട് കന്നിക്കല്‍ സ്വദേശിയായ സജനെ പീരുമേട് ജയിലിലെത്തിച്ചത്. കുമളി പൊലീസ് പിടികൂടിയ കേസിലാണ് റിമാന്‍ഡ് ചെയ്തത്. ജയിലില്‍ നല്ല നടപ്പുകാരനായിരുന്ന സജനെ പണികള്‍ക്ക് അയക്കാറുണ്ടായിരുന്നു. ഉച്ചക്ക് ഒരു മണിക്ക് ജയിലിനു പുറത്ത് കൃഷിയിടത്തില്‍ പണികള്‍ക്കായി സജന്‍ ഉള്‍പ്പെടെവരെ പുറത്തിറക്കിയിരുന്നു.

ജോലി ചെയ്യുന്നതിനിടെ ജയില്‍ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് സജന്‍ കടന്നു കളഞ്ഞു. ജയിലിനു സമീപത്തെ കാട്ടിലേക്കാണ് ഇയാള്‍ രക്ഷപെട്ടത്. സംഭവമറിഞ്ഞ് പീരുമേട് പൊലീസിന്റെ സഹായത്തോടെ തെരച്ചില്‍ തുടങ്ങി. സജന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പൊലീസ് പങ്കു വച്ചിരുന്നു. മൂന്ന് മണിയോടെ ഇയാള്‍ പാമ്പനാറിലെത്തി ഓട്ടോറിക്ഷയില്‍ കയറി. സംശയം തോന്നിയ ഡ്രൈവര്‍മാര്‍ ഇയാളെ തടഞ്ഞു വച്ച് പൊലീസിന് കൈമാറുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top