
കാപ്പാട്- തുഷാരഗിരി – അടിവാരം റോഡില്‍ അഴുക്കുചാല്‍ നിര്‍മാണ പ്രവൃത്തി ആരംഭിച്ചതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നതു വരെ നാലുപുരയ്ക്കല്‍ മുതല്‍ ചേംബക്കുന്ന് ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് വാഹനഗതാഗതം നിരോധിച്ചു.
കാക്കൂര്‍ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ ചെങ്ങോട്ട്‌പൊയില്‍ ജംഗ്ഷന്‍ വഴി കാക്കൂര്‍ റോഡിലേക്ക് പ്രവേശിക്കേണ്ടതും കാപ്പാട്- തുഷാരഗിരി- അടിവാരം റോഡിക്ക് പോകുന്ന വാഹനങ്ങള്‍ ചെങ്ങോട്ട്‌പൊയില്‍ ജംഗ്ഷന്‍ വഴി പോവേണ്ടതുമാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



