
2024ല്‍ പ്ലസ്ടു പരീക്ഷ പാസ്സായ പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ കെമിസ്ട്രി, ഫിസിക്സ്, ബയോളജി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി പാസ്സായവരും കുടുംബ വാര്‍ഷിക വരുമാന പരിധി ആറ് ലക്ഷം രൂപയില്‍ കവിയാത്തതുമായ വിദ്യാര്‍ത്ഥികള്‍ക്ക് വിഷന്‍ പ്ലസ് പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസറും ജില്ലാ കളക്ടറും അടങ്ങുന്ന സമിതി തെരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ മുഖേനയാണ് പരിശീലനം ലഭ്യമാക്കുക.
സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.എസ്.ഡി സിലബസുകളില്‍ പഠിക്കുന്നവര്‍ക്ക് പരിശീലനത്തിന് ധനസഹായം ലഭിക്കും. ജാതി, വരുമാനം, പരിശീലനം നടത്തുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, ഫീസ് അടച്ച റസീപ്റ്റ് എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ നവംബര്‍ 15ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. താമസിക്കുന്ന ജില്ലാ പരിധിയിലെ പട്ടികജാതി വികസന ഓഫീസുകളിലും അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ, ബ്ലോക്ക്, നഗരസഭ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടാം. ഫോണ്‍: 0483- 2734901.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



