സാമൂഹ്യ മത സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യമായ നൗഷാദ് സിറ്റി പാര്‍ക്കിന് എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അവാര്‍ഡ് കൈമാറി

HIGHLIGHTS : NRI Council of India presented the award to Naushad City Park, an active presence in the field of socio-religious cultural philanthropy.

തിരൂരങ്ങാടി: എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ എന്‍.ആര്‍.ഐ ഗ്ലോബല്‍ എക്സലന്റ് മെറിറ്റ് അവാര്‍ഡുകള്‍ കൈമാറി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രനാണ് അവാര്‍ഡുകള്‍ കൈമാറിയത്. ഇരുപത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ 2023-24 വര്‍ഷത്തെ ഗ്ലോബല്‍ എക്സലന്‍സ് മെറിറ്റ് അവാര്‍ഡിന് നൗഷാദ് സിറ്റി പാര്‍ക്ക്, സീമാ മുജീബ് ഖത്തര്‍, ഡോ.ഷൈനി മീരാ ദുബൈ എന്നിവരാണ് അര്‍ഹരായത്.

യുവ സംരഭകനും സാമൂഹ്യ മത സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ സജീവ സേവനം പരിഗണിച്ചാണ് സിറ്റിപാര്‍ക്ക് ഹോട്ടല്‍ ഗ്രൂപ്പിന്റെ എം.ഡിയായ നൗഷാദിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

sameeksha-malabarinews

ചടങ്ങില്‍ ഡോ.എസ് അഹമ്മദ് അധ്യക്ഷനായി. കരമന ജയന്‍, കെ.എസ് പ്രദീപ്, സത്താര്‍ ആവിക്കര, വി.സി സേതുമാധവന്‍, ലൈജു റഹീം, രാജേഷ് പൂജപ്പുര, പനച്ചമൂട് ഷാജഹാന്‍, കബീര്‍ സലാല, ഡോ. അമാനുള്ള വടക്കാങ്ങര, അബ്ദുല്‍ ലത്തീഫ് ആലുവ, സുലൈമാന്‍ ഖനി, കെ രാജേഷ് പ്രസംഗിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!