നഷ്ടപ്പെട്ട പണമടങ്ങിയ പേഴ്‌സ് തിരിച്ചുനല്‍കി മാതൃകയായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

മലപ്പുറം : വീണുകിട്ടിയ യാത്രക്കാരന്റെ പണമടങ്ങിയ പേഴ്‌സ് തിരിച്ചുനല്‍കി മാതൃകയായി മലപ്പുറം ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും.

മലപ്പുറത്ത് നിന്ന് വേങ്ങര വഴി കോഴിക്കേട്ടേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ വെച്ചാണ് പാലക്കല്‍ സ്വദേശിയുടെ പേഴ്‌സ് നഷ്ടമായത്. പണം നഷ്ടപ്പെട്ട വിവരം മനസ്സിലാക്കിയ ഇദ്ദേഹം സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസ്സിലെ ജീവക്കാരെ ബന്ധപ്പെടുകയായിരുന്നു. ഇതിനിടെ ബസ് കോഴിക്കോട്ടേക്ക് എത്തിക്കോണ്ടിരിക്കുകയായിരുന്നു. ഉടന്‍ തന്നെ ജീവനക്കാര്‍ ബസ്സില്‍ പരിശോധന നടത്തുകയും പഴ്‌സ് കണ്ടെത്തുകയും ചെയ്തു.

തുടര്‍ന്ന് അടുത്ത ദിവസം രാവിലെ ബസ്സില്‍ വെച്ച് ഡ്രൈവര്‍ സുനില്‍.കെ, കെഎസ്ആര്‍ടിഇഎ. സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയായ കണ്ടക്ടര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ബസ്സില്‍ വെച്ച് ഉടമയായ പാലക്കല്‍ സ്വദേശി സുന്ദരന് പണമടങ്ങിയ പേഴസ് കൈമാറി.

കോവിഡ് സമയത്ത് ബോണ്ട് അടിസ്ഥാനത്തില്‍ തുടങ്ങിയ ഈ കെസ്ആര്‍ടിസി സര്‍വീസില്‍ സ്ഥിരം യാത്രികരാണ് കൂടുതല്‍. നിലവില്‍ ജില്ലാ ആസ്ഥാനമായ മലപ്പുറത്ത് നിന്നും പടിഞ്ഞാറന്‍ മേഖലയായ യൂണിവേഴ്‌സിറ്റി വഴി സര്‍വീസ് നടത്തുന്ന ഏക കെഎസ്ആര്‍ടിസി ബസ്സാണിത്.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top