പട്ടാപകല്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ പീഡിപ്പിച്ചു;പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: മംഗലപുരത്ത് 20 കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയെ രണ്ടുപേര്‍ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നു. വായില്‍ തുണി തിരുകിയ ശേഷമായിരുന്നു പീഡനം. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

പെണ്‍കുട്ടിയുടെ വീട്ടു പരിസരത്ത് ജോലിക്ക് എത്തിയ കൊല്ലം സ്വദേശികളായ രണ്ടു പേരെ മംഗലപുരം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെയായിരുന്നു സംഭവം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് പ്രതികള്‍ പെണ്‍കുട്ടിക്ക് നേരെ അക്രമം നടത്തിയത്. കസ്റ്റഡിയിലെടുത്ത രണ്ടുപേരെയും പെണ്‍കുട്ടി തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.

ഇരുവരും കേബിള്‍ ജോലിയുമായി ബന്ധപ്പെട്ട് പ്രദേശത്ത് എത്തിയതെന്നാണ് വിവരം.ഇരുവരെയും പോലീസ് ചോദ്യം ചെയ്തുവരികയാണെന്നാണ് വിവരം.

 

Share news
error: Content is protected !!
Scroll to Top