വയനാട്ടില്‍ വാഹനാപകടത്തില്‍ 3 തിരൂര്‍ സ്വദേശികള്‍ മരിച്ചു

കല്‍പ്പറ്റ:  വയനാട് വൈത്തിരിയില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു.

തിരൂര്‍ പൊന്‍മുണ്ടം സ്വദേശികളായ കഹാര്‍(28), സൂഫിയാന്‍(24), സാബിര്‍(29) എന്നിവരാണ് മരിച്ചത്. ബംഗ്‌ളുരിവില്‍ നിന്നും തിരൂരിലേക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയിലിടിക്കുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന ഒരാളെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top