HIGHLIGHTS : Wax Gold robbery: Suspect arrested
തൃശൂര്‍ : തൃശുരില്‍ ലോഡ്ജില്‍ രണ്ടുപേരെ ആക്രമിച്ച് 42 ലക്ഷത്തിലധി കം രൂപയുടെ വാക്‌സ് ഗോള്‍ഡും പണവും കവര്‍ന്ന കേസിലെ ഒരാള്‍ കൂടി പിടിയില്‍. മലപ്പുറം തിരൂര്‍ കുട്ടായി സ്വദേശിയായ കരിയന്റെ പുരയ്ക്കല്‍ വീട്ടില്‍ റഷീദിനെ (31)യാണ് തൃശൂര്‍ സി റ്റി പൊലീസ് പിടികൂടിയത്. ഈ കേസിലെ ആറു പ്രതികളെ മുമ്പ് അറസ്റ്റ് ചെയ്തിരു ന്നു.
2024 ജൂലൈ 23ന് തൃശുരിലെ ഒരു ലോഡ്ജില്‍ വച്ചാണ് ആലുവ സ്വദേശികളെ കത്തികൊണ്ട് കു ത്തി പരിക്കേല്‍പ്പി ച്ച് പ്രതികള്‍ വാക് സ് ഗോള്‍ഡും പണവും കവര്‍ന്ന ത്. എറണാകുളം സ്വദേശിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിക്ക് തിരൂര്‍ പൊലീ സ് സ്റ്റേഷനില്‍ രണ്ടും ഇരിട്ടി പൊലീസ് സ്റ്റേഷനില്‍ ഒരു കേസും നിലവിലുണ്ട്. തൃശൂര്‍ സിറ്റി പൊലീസ് കമീഷ ണര്‍ ആര്‍ ഇളങ്കോയുടെ നിര്‍ദേ ശാനുസരണം തൃശൂര്‍ അസിസ്റ്റന്റ് കമീഷണര്‍ സലീഷ് ശങ്കരന്റെ നേത്വത്തിലാണ് പ്രതിയെ പിടികു ടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു