മന്ത്രവാദത്തിന്റെ പേരില്‍ പീഡനം: പ്രതിക്ക് 16 വര്‍ഷം കഠിന തടവ്

HIGHLIGHTS : Torture on the pretext of witchcraft: Accused gets 16 years rigorous imprisonment

നിലമ്പൂര്‍ : മന്ത്രവാദ ചികിത്സക്കിടെ പത്തൊ മ്പതുകാരിയെ പീഡിപ്പിച്ച് ഗര്‍ഭി ണിയാക്കിയ അമ്പത്തിയേഴുകാര ന് 16 വര്‍ഷം കഠിന തടവും 1,10,000 രൂപ പിഴയും ശിക്ഷ. കാളികാവ് കെഎകെ പടിയിലെ കുന്നുമ്മല്‍ അബ്ദുല്‍ ഖാദറിനെയാണ് നില മ്പൂര്‍ അതിവേഗ പോക്ലോ സ്‌പെഷല്‍ കോടതി ജ കെപി ജോയ് ശിക്ഷിച്ച ത്. പിഴ അട ച്ചാല്‍ തുക അതിജീവിതക്ക് നല്‍കും. അടച്ചി ല്ലെങ്കില്‍ ഒരുവര്‍ ഷവും രണ്ടുമാസവും സാധാരണ അധിക തടവ് അനുഭവിക്കണം.

2015 ഡിസംബര്‍ 29നാണ് കേസിന് ആസ്പദമായ സംഭവം. അതിജീവിതക്ക് പെട്ടെന്ന് വിവാ ഹംനടക്കാന്‍ മന്ത്ര ചികിത്സ നട ത്താമെന്ന് പറഞ്ഞ് വിശ്വസിപ്പി ച്ചായിരുന്നു പീഡനം. നിലമ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന ടി സജീവനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ പി വിഷ്ണുവാണ് അന്വേഷണം പൂര്‍ത്തീകരി ച്ചത്.

sameeksha-malabarinews

പ്രോസിക്യുഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ ഫ്രാന്‍സിസ് ഹാജരായി. 24 സാക്ഷികളെ വി സ്മരിച്ചു. 25 രേഖകള്‍ ഹാജരാക്കി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി സി ഷീബ പ്രോസി ക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ ജയിലിലേക്ക് അയച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!