കരുമ്പിൽ പ്രദേശത്തെ വെള്ളക്കെട്ട്: ഡ്രൈനേജ് സംവിധാനവും റോഡ് നവീകരണവും ആവശ്യപ്പെട്ട് നിവേദനം നൽകി

തിരൂരങ്ങാടി: എൻഎച്ച് 66-ലെ കരുമ്പിൽ പ്രദേശത്തെ നമ്മൾ റോഡിലും എൻ എച്ച് കൂച്ചാൽ റോഡിലും മഴക്കാലത്ത് രൂക്ഷമാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ ശാസ്ത്രീയ ഡ്രൈനേജ് സംവിധാനവും റോഡ് നവീകരണവും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് തിരൂരങ്ങാടി മുനിസിപ്പൽ സെക്രട്ടറി കെ.എം. മുഹമ്മദ്,  പി കെ അബ്ദുസമദ്, എം സി ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ കെ പി എ മജീദ് എംഎൽഎക്ക് നിവേദനം സമർപ്പിച്ചു.

കരുമ്പിൽ അണ്ടർപാസിന് സമീപമുള്ള നമ്മൾ റോഡിൽ, ദേശീയപാത നിർമ്മാണത്തിനു ശേഷം മഴക്കാലത്ത് കനത്ത വെള്ളക്കെട്ട് രൂപപ്പെടുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഡ്രൈനേജ് സംവിധാനമില്ലാത്തതിനാൽ കാൽനടയാത്രക്കാർ, പ്രത്യേകിച്ച് സ്കൂൾ കുട്ടികളും പ്രായമായവരും, റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. സമാനമായി, നമ്മൾ റോഡിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്ന എൻഎച്ച് കൂച്ചാൽ റോഡിലും പര്യാപ്തമല്ലാത്ത ഡ്രൈനേജ് സംവിധാനം മൂലം വാഹന ഗതാഗതവും കാൽനട യാത്രയും ദുഷ്കരമാണ്. നീർക്കെട്ട് ജലജന്യ രോഗങ്ങളുടെ ഭീഷണിയും വർധിപ്പിക്കുന്നു.
നമ്മൾ റോഡിൽ ശാസ്ത്രീയ ഡ്രൈനേജ് സംവിധാനം നിർമ്മിക്കുക, എൻ എച്ച് കൂച്ചാൽ റോഡിലെ ഡ്രൈനേജിന്റെ ശേഷി വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്.  ജനങ്ങളുടെ യാത്രാസുഗമതയും സുരക്ഷയും ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top