തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഇംപീച്ച്‌മെന്റിനൊരുങ്ങി ഇന്ത്യ മുന്നണിയെന്ന് റിപ്പോര്‍ട്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് നീക്കം നടത്താനാണ് ആലോചന.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പാര്‍ലമെന്റ് ഓഫീസില്‍ ഇന്ന് രാവിലെ ചേര്‍ന്ന ഇന്ത്യ മുന്നണി യോഗത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാനുള്ള ചര്‍ച്ചകള്‍ നടന്നതെന്നാണ് വിവരം.
വോട്ട് ചോരി ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ കൂടുതല്‍ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ നീക്കം. നിയമപരായും ഭരണഘടനപരമായ സാധ്യതകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ത്യാ സഖ്യം പരിശോധിച്ചുവരികയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




