മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലേക്ക് അടുക്കുന്നു. നിലവില്‍ 139.85 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.

ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ നീരൊഴുക്ക് ശക്തമായി തുടരുന്നു. നാലായിരത്തോളം ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് മാറ്റമില്ലാതെ തുടരുന്നു. 556 ഘന അടി വെള്ളം മാത്രമാണ് കൊണ്ടുപോകുന്നത്.

കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ റൂള്‍ കര്‍വ് പരിധി 141 അടിയാണ്. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.58 അടിയായി.

റെഡ് അലര്‍ട്ട് പരിധിയായ 2399.03 അടിയിലേക്ക് ജലനിരപ്പ് എത്തിയാല്‍ ഡാം തുറക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

 

Share news
error: Content is protected !!
Scroll to Top