Section

malabari-logo-mobile

സ്‌കൂളുകള്‍ നാളെ മുതല്‍ സമ്പൂര്‍ണ അധ്യയനത്തിലേക്ക്

HIGHLIGHTS : Schools from tomorrow to full study

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ തിങ്കളാഴ്ച മുതല്ഡ സമ്പൂര്‍ണ അധ്യയനത്തിലേക്ക്. ഇതുവരെ ക്ലാസ് തുടങ്ങാതിരുന്ന ഒമ്പത്, ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വി.എച്ച്,എസ്.ഇ ക്ലാസുകള്‍കൂടി തിങ്കളാഴ്ച തുടങ്ങും. ഇതോടെ മുഴുവന്‍ ക്ലാസുകള്‍ക്കും അധ്യയനം ആരംഭിക്കും.

ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് തുടങ്ങുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ഒഴിവാക്കാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് ഹയര്‍സെക്കന്‍ഡറി അക്കാദമിക് ജോയിന്റ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. നവംബര്‍ ഒന്നിന് ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളും പത്ത്, പ്ലസ് ടു ക്ലാസുകളുമാണ് തുടങ്ങിയത്.

sameeksha-malabarinews

എട്ടാം ക്ലാസുകാര്‍ക്ക് നവംബര്‍ എട്ടിന് അധ്യനം തുടങ്ങി. ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ഥികളും തിങ്കളാഴ്ച സ്‌കുളിലെത്തണം. ആദ്യ ദിവസം തന്നെ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ സര്‍ക്കാര്‍ പുറപ്പെടുവിച്ച മര്‍ഗരേഖ പ്രകാരം ബാച്ചുകളാക്കുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്‌കൂളുകളില്‍ വരേണ്ട ദിവസങ്ങള്‍ ക്രമീകരിക്കുകയും ചെയ്യണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!