മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയില്‍ പോലീസും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടി. 26 മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതായി പോലീസ് സ്ഥരീകരിച്ചു. വെടിവെപ്പില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്നലെ പുലര്‍ച്ചെ ആറരക്കാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് പോലീസ് സൂപ്രണ്ട് അങ്കിത് ഗോയല്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ‘ ഉള്‍വനത്തില്‍ കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. എത്ര മാവോയിസ്റ്റുകളെ വധിച്ചുവെന്ന് ഏറ്റുമുട്ടല്‍ അവസാനിച്ചാല്‍ മാത്രമേ പറയാന്‍ കഴിയൂ.’ – അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഇതുവരെ 26 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ടവരില്‍ ഭീമ കൊറഗാവ് കേസിലെ പ്രതിയായ മിലിന്ദ് തെല്‍തുംബ്‌ഡെയും ഉള്‍പ്പെടുന്നതായാണ് വിവരം. എന്‍.ഐ.എ, പൂണെ പോലീസ് എന്നിവര്‍ അന്വേഷിക്കുന്ന ആളാണ് മിലിന്ദ്.
ഛത്തീസ്ഗഢുമായി അതിര്‍ത്തി പങ്കിടുന്ന മര്‍ദിന്‍തോല വനമേഖലയിലെ കൊര്‍ച്ചിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.



