Section

malabari-logo-mobile

നവംബര്‍ 19ന് കാണാം ആ അപൂര്‍വ്വ പ്രതിഭാസം; 580 വര്‍ഷത്തിനിടയിലെ ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം

HIGHLIGHTS : Longest Partial Lunar Eclipse In 580 Years On November 19

കൊല്‍ക്കത്ത: 58- വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം നവംബര്‍ 19ന് ദൃശ്യമാകും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശിലേയും അസമിലേയും ചില മേഖലകളില്‍ ഈ അപൂര്‍വ്വ ചന്ദ്രഗ്രഹണം കാണാനാകുമെന്ന് എംപി ബിര്‍ഷ പ്ലാനിറ്റോറിയം റിസര്‍ച്ച് ആന്‍ഡ് അക്കാദമിക് ഡയറക്ടര്‍ ദേബിപ്രൊസാദ് ദുരൈ പറഞ്ഞു.

നവംബര്‍ 19ന് ഉച്ചയ്ക്ക് 12.48ന് ആരംഭിക്കുന്ന ചന്ദ്രഗ്രഹണം വൈകിട്ട് 4.17ന് അവസാനിക്കും. മൂന്ന് മണിക്കൂര്‍ 28 മിനിറ്റ് 24 സെക്കന്‍ഡ് നീളുന്ന ഈ അപൂര്‍വ്വ പ്രതിഭാസം കഴിഞ്ഞ 580 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണമാണെന്നും ദേബിപ്പൊസാദ് ദുരൈ വ്യക്തമാക്കി.

sameeksha-malabarinews

ഭാഗിക ചന്ദ്രഗ്രഹണ വേളയില്‍ രക്തനിറത്തിലാണ് ചന്ദ്രന്‍ കാണപ്പെടുക. ഉച്ചയ്ക്ക് 2.34നാണ് പരമാവധി ഭാഗിക ചന്ദ്രഗ്രഹണം ഭൂമിയില്‍ നിന്ന് കാണാനാവുക. ഈ സമയം ഭൂമിയുടെ നിഴല്‍ 97 ശതമാനവും ചന്ദ്രനെ മറയ്ക്കും.

ഇത്രയും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം ഏറ്റവും ഒടുവില്‍ നടന്നത് 1440 ഫെബ്രുവരി 18നാണ്. നവംബര്‍ 19ന് ശേഷം ഇനി ഈ അപൂര്‍വ്വ പ്രതിഭാസം 2669 ഫെബ്രുവരി എട്ടിനാണ് ദൃശ്യമാകുകയെന്നും ദുരൈ പറഞ്ഞു.

ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ നോര്‍ത്ത് അമേരിക്ക, സൗത്ത് അമേരിക്ക, കിഴക്കന്‍ ഏഷ്യ, ഓസ്‌ട്രേലിയ, പസഫിക് മേഖലകളില്‍ ഭാഗിക ചന്ദ്രഗ്രഹണം നന്നായി കാണാനാവും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!