ധ്വനി ബുക്‌സ് നോവല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; രാജീവ് ഇടവയുടെ നഗരഗലി മികച്ച നോവല്‍

കോഴിക്കോട്: ധ്വനി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ നോവല്‍ മത്സരത്തില്‍ രാജീവ് ഇടവയുടെ നഗരഗലി മികച്ച നോവലിനുള്ള പുരസ്‌കാരം കരസ്ഥമാക്കി.

സജയ് കെ.വി. രോഷ്‌നി സ്വപ്ന, രക്‌നഭൂഷന്‍ എ.കെ തുടങ്ങിയവരടങ്ങുന്ന ജൂറി പാനലാണ് വിധി നിര്‍ണയം നടത്തിയത്.

22222 രൂപയും, പ്രശസ്തി പത്രവും ശില്‍പവുമടങ്ങുന്ന പുരസ്‌കാരം ഡിസംബറില്‍ കോഴിക്കോട് വെച്ചു നടക്കുന്ന ചടങ്ങില്‍ നല്കും.

 

Share news
error: Content is protected !!
Scroll to Top