Section

malabari-logo-mobile

തരിക്കഞ്ഞി

HIGHLIGHTS : thari kanji recipe

ഷെരീഫ
തരിക്കഞ്ഞി

ആവശ്യമായ സാധനങ്ങൾ

sameeksha-malabarinews

1. റവ 3/4 കപ്പ് 
2. സേമിയ ചെറിയ കഷ്ണങ്ങളാക്കിയത് 1 കപ്പ്
3. വെള്ളം 6 കപ്പ്
4. പഞ്ചസാര 2 തവി
5. അര മുറി തേങ്ങയുടെ പാൽ ഒന്നാം പാൽ, രണ്ടാം പാൽ. അര കപ്പ് വീതം.
6. ഏലക്കായ 3 എണ്ണം 
7. ഉപ്പ് ആവശ്യത്തിന് / ഒരു പിഞ്ച്
8. നെയ്യ് 2 ടീസ്പൂൺ
9. അണ്ടിപ്പരിപ്പ് 10 എണ്ണം 
10. മുന്തിരി 10 എണ്ണം

തയ്യാറാക്കുന്ന :-

വെള്ളവും തേങ്ങയുടെ രണ്ടാം പാലും ചേർത്ത് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ റവയും സേമിയയും ചേർക്കുക. തുടരെ തന്നെ ഇളക്കുക. തിളച്ചു തൂവാനും കട്ടപിടിക്കാനും ഇടയുണ്ട്, തീ കുറച്ച് സേമിയ വെന്തു പാകമാകുന്നത് വരെ തുടർച്ചയായി ഇളക്കി കൊണ്ടിരിക്കുക. 
ശേഷം ഏലക്കായ, ഉപ്പ് എന്നിവ ചേർക്കുക. ശേഷം ഒന്നാംപാൽ ചേർത്ത് തിളവരുമ്പോൾ തീ ഓഫ് ചെയ്യുക. ശേഷം പഞ്ചസാര ചേർക്കുക. മറ്റൊരു ചെറിയ പാനിൽ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പ് മുന്തിരി മൂപ്പിക്കുക. ഇത് തരിയിലേക്ക് ചേർത്ത് ഉപ്പ് മധുരം പാകം നോക്കി ചെറുചൂടോടെ ഗ്ലാസിലേക്ക് പകർന്ന് കഴിക്കാം. 
 
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!