കോഴിക്കോട് : മഞ്ഞപ്പിത്തത്തിന് (വൈറല്‍ ഹെപ്പറ്റൈറ്റിസ്-എ) എതിരെ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ആരോഗ്യ ഓഫീസ് അറിയിച്ചു. ശുദ്ധമല്ലാത്ത വെള്ളത്തിലൂടെയും രോഗബാധയുള്ളവരുമായുള്ള അശ്രദ്ധമായ സമ്പര്‍ക്കം മൂലവും രോഗം പകരാം. പനി, ഛര്‍ദ്ദി, ക്ഷീണം, കണ്ണുകളിലും മൂത്രത്തിലും മഞ്ഞ നിറം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ ഉള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ സേവനം തേടണം.
ആഹാരത്തിനു മുന്‍പും ശേഷവും മലവിസര്‍ജനത്തിനു ശേഷവും വൃത്തിയായി കൈകള്‍ കഴുകുകയും തിളപ്പിച്ചാറിയ കുടിവെള്ളം ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന്
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




