കെ എല്‍ എഫില്‍ ഇന്ന് മണിരത്നത്തോടൊപ്പം സിനിമ കാണാം

HIGHLIGHTS : Watch a movie with Mani Ratnam today on KLF

കോഴിക്കോട് : കടപ്പുറത്തിരുന്ന് ഇതിഹാസ സംവിധായകന്‍ മണി രത്നവും , തെന്നിന്ത്യന്‍ താരം പ്രകാശ് രാജും പ്രേക്ഷകരോട് സംവദിക്കുകയും അവര്‍ക്കൊപ്പം സിനിമ കാണുകയും ചെയ്യുന്നു.

മണിരത്‌നം സംവിധാനം ചെയ്ത മോഹന്‍ലാലും പ്രകാശ് രാജും മുഖ്യവേഷങ്ങങ്ങളിലെത്തിയ ‘ഇരുവര്‍’ എന്ന ചിത്രമാണ് കെ എല്‍ എഫ് വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ജനുവരി 24 ന് രാത്രി 9.30 മണിക്കാണ് മണി രത്‌നത്തിന്റെ മികച്ച സൃഷ്ടികളില്‍ ഒന്നായ ‘ഇരുവര്‍’ ചിത്രം പ്രദര്‍ശിപ്പിക്കുക. കെ എല്‍ എഫ് സിനിമാവേദിയായ ‘സിനിമ ഓണ്‍ ദി ബീച്ചിലാണ്’ പ്രദര്‍ശനം.

sameeksha-malabarinews

കൂടാതെ, ജനുവരി 24 കെ എല്‍ എഫിന്റെ രണ്ട് വേദികളിലായി
മണി രത്‌നം കാണികളോട് സംവദിക്കുന്നു. വൈകുന്നേരം 4 മണിക്ക് ‘ കഥകള്‍ സമൂഹത്തെ രൂപീകരിക്കുന്നുവോ.. അതോ മറിച്ചോ? ‘ എന്ന വിഷയവുമായാണ് അദ്ദേഹം ‘തൂലിക’ വേദിയിലെത്തുന്നത്.

പ്രശസ്ത നടന്‍ പ്രകാശ് രാജിനൊപ്പം, അനുപമ വെങ്കടേഷ് നിയന്ത്രിക്കുന്ന ‘ചലച്ചിത്ര ദര്‍ശനം: ലക്ഷ്യങ്ങളും വീക്ഷണങ്ങളും ‘ എന്ന വിഷയത്തെ ആസ്പദമാക്കി പാഠപ്രദമായ ഒരു ചര്‍ച്ചയുമായി മണി രത്‌നം കെ എല്‍ എഫ് ധന്യമാക്കുന്നതാണ്.

മണിരത്‌നത്തിന്റെ സിനിമാറ്റിക് യാത്രയും ആഴമേറിയ ചിന്തകളുമായി നാളെ കെ എല്‍ എഫ് ഒരുങ്ങുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവം കെ എല്‍ എഫ് എട്ടാം അദ്ധ്യായം പുരോഗമിക്കുമ്പോള്‍ സാഹിത്യ നഗരിയായ
കോഴിക്കോട് കടപ്പുറത്ത് ആവേശം തിരയടിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!