എറണാകുളം കടമറ്റത്ത് വാഹനാപകടം; ടെമ്പോ ട്രാവലര്‍ തലകീഴായി മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കൊച്ചി: എറണാകുളം കടമറ്റത്ത് ടമ്പോ ട്രാവലര്‍ തലകീഴായി മറിഞ്ഞ് അപകടം. പത്ത് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. രാത്രി യാത്രക്കാരുമായി വരികയായിരുന്ന ട്രാവലര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ രാത്രി 11 മണിയോടെയായിരുന്നു സംഭവം. കടയിരുപ്പിലെ സ്വകാര്യ സ്ഥാപനത്തിലെ കരാര്‍ ജീവനക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ ജോലി കഴിഞ്ഞ് മടങ്ങും വഴിയാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരു സ്ത്രീയുടെ നില അതീവ ഗുരുതരമാണെന്നും ഇവരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top