HIGHLIGHTS : Odisha natives arrested with 10.5 kg of ganja
കോഴിക്കോട് : വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ഒഡിഷ സ്വദേശികളായ രമേശ് ബാരിക്ക് (34), ആകാശ് ബലിയാര്‍ സിങ് (35) എന്നിവരെയാണ് ഡന്‍സാഫ് ടീമും മെഡിക്കല്‍ കോളേജ് പൊലീസും ചേര്‍ന്ന് വെള്ളിപറമ്പ് അഞ്ചാം മൈലില്‍നിന്ന് പിടികൂടിയത്.
10.5 കിലോ കഞ്ചാവ് ഇവരില്‍നിന്ന് പിടികൂടി. ഒഡിഷയില്‍നിന്ന് വന്‍ തോതില്‍ കുഞ്ചാവ് എത്തിച്ച് ചെറുപൊതികളിലാക്കി വിത രണം ചെയ്യുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
പകല്‍ ജോലിക്ക് പോയി പുലര്‍ച്ചെയും രാത്രിയും കഞ്ചാവ് വില്‍പ്പന നടത്തുകയായിരുന്നു. സിറ്റി നര്‍ക്കോട്ടിസെല്‍ അസി. കമീഷണര്‍ കെ എ ബോസ്, ഡന്‍സാഫ് എസ്‌ഐ മനോജ് ഇടയേടത്ത്, എസ്‌ഐ കെ അബ്ദുറഹ്‌മാന്‍, മെഡിക്കല്‍ കോളേജ് എസ്‌ഐമാരായ വി ആര്‍ അരുണ്‍, സി സന്തോഷ്, പി രാജേഷ് തുടങ്ങിയവര്‍ അന്വേഷക സംഘത്തിലുണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു