Section

malabari-logo-mobile

ശുചിത്വ മാലിന്യ സംസ്‌കരണപ്രവര്‍ത്തനങ്ങളില്‍ കേരളം രാജ്യത്തിന് മാതൃക -മന്ത്രി എ.സി.മൊയ്തീന്‍

HIGHLIGHTS : Kerala is a model for the country in sanitation and waste management - Minister AC Moyteen

തിരുവനന്തപുരം: ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയില്‍ ജനകീയ വിദ്യാഭ്യാസ ബോധവല്‍ക്കരണത്തിലൂടെ രാജ്യത്തിന് മാതൃക സൃഷ്ടിക്കാന്‍ കേരളത്തിനു സാധിച്ചതായി തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. മാലിന്യം അലക്ഷ്യമായി വലിച്ചെറിയാനുള്ളതല്ലെന്നും അതുമൂല്യമുള്ളതാണെന്ന ബോധം ജനങ്ങളില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതായും മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് രണ്ടാംഘട്ടത്തില്‍ 202 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വപദവി പ്രഖ്യാപനവും 50 വഴിയിടം ടേക് എ ബ്രേക് ശുചിമുറികള്‍ ഉള്‍പ്പെടെയുള്ള വഴിയോര വിശ്രമകേന്ദ്രങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, ക്ലീന്‍ കേരള കമ്പനി, മഹാത്മാഗാന്ധി തൊഴിലുറപ്പ് മിഷന്‍, അയ്യങ്കാളിതൊഴിലുറപ്പ് മിഷന്‍, കുടുംബശ്രീ എന്നിവയുടെ സംയുക്ത പ്രവര്‍ത്തനമായാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച 589 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു പുറമെ 202 സ്ഥാപനങ്ങള്‍ കൂടി ശുചിത്വ പദവി കൈവരിച്ചത്.

വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ രംഗത്ത് നൂതന സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനായെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശുചിത്വമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. രേണുരാജ്, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, ക്ലീന്‍ കേരള കമ്പനി ഡയറക്ടര്‍ പി. കേശവന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജയശ്രീ, ഗ്രാമവികസന കമ്മീഷണര്‍ വി.ആര്‍. വിനോദ്, കുടുംബശ്രീ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷന്‍ ഡയറക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!