
കോട്ടയം: കോട്ടയം മുണ്ടക്കയത്തുണ്ടായ കടന്നല്‍ ആക്രമണത്തില്‍ അമ്മയ്ക്ക് പിന്നാലെ ചികിത്സയിലായിരുന്ന മകളും മരിച്ചു. പാക്കാനം കാവനാല്‍ തങ്കമ്മയാണ്(66) മരിച്ചത്. കടന്നല്‍ ആക്രമണത്തിന് പിന്നാലെ ചികിത്സയിലായിരുന്നു ഇരുവരും. ഇന്നലെ വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ തങ്കമ്മയുടെ അമ്മ കുഞ്ഞിപ്പെണ്ണ് നാരായണന്‍ മരിച്ചിരുന്നു, 108 വയസായിരുന്നു.
കടന്നലുകളുടെ ആക്രമണത്തില്‍ വീട്ടിലെ സഹായിയായിരുന്ന ജോയി (75), അയല്‍വാസിയായ ശിവദര്‍ശന്‍ (24) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




