HIGHLIGHTS : Sex allegation: Nivin Pauly dropped from the charge sheet
ലൈംഗികാരോപണക്കേസില്‍ നടന്‍ നിവിന്‍ പോളിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി അന്വേഷണസംഘം. പരാതിക്കാരി ഉന്നയിച്ച ആരോപണം അന്വേഷിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുറ്റകൃത്യം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സമയത്തോ ദിവസമോ നിവിന്‍ സ്ഥലത്തുണ്ടായിരുന്നില്ല എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കേസില്‍ ആറാം പ്രതിയായിരുന്നു നിവിന്‍. നടനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി കേസ് അന്വേഷിച്ച ഡിവൈഎസ്പി കോതമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കഴിഞ്ഞവര്‍ഷം നവംബര്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം.സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു ദുബായിലെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു നിവിനെതിരായ പരാതി. എറണാകുളം ഊന്നുകല്‍ പോലീസാണ് യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം നിവിനെതിരെ കേസെടുത്തത്. പിന്നീട്, പ്രത്യേക അന്വേഷണസംഘത്തിന് കേസ് കൈമാറുകയായിരുന്നു.
നേര്യമംഗലം സ്വദേശിനിയാണ് പരാതിക്കാരി. ദുബായില്‍ മറ്റൊരു ജോലി ആവശ്യത്തിന് ദുബായില്‍ എത്തിയപ്പോഴാണ് സംഭവം. മറ്റൊരു വനിത സുഹൃത്താണ് നിവിന്റെ മുന്നിലെത്തിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിക്കാരിയുടെ വനിത സുഹൃത്തും മറ്റു നാലു പേരും കേസില്‍ പ്രതികളാണ്. വനിത സുഹൃത്തായ ശ്രേയയാണ് പരാതിക്കാരിയെ നിവിന്റെ മുന്നിലെത്തിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ശ്രേയയാണ് കേസിലെ ഒന്നാംപ്രതി. നിര്‍മാതാവ് സുനില്‍ എ കെയാണ് രണ്ടാം പ്രതി. ഇതുകൂടാതെ, മറ്റു രണ്ടു പേരും കേസില്‍ പ്രതികളാണ്.
ആരോപണങ്ങള്‍ക്ക് തൊട്ടുപിന്നാലെ തന്നെ വാര്‍ത്തസമ്മേളനം നടത്തി നിവിന്‍ ഇക്കാര്യങ്ങള്‍ നിഷേധിച്ചിരുന്നു. ലൈംഗികാരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും നിയമപരമായി നേരിടുമെന്നുമായിരുന്നു നിവിന്റെ പ്രതികരണം. നിവിന്റെ വാര്‍ത്താസമ്മേളനത്തിന് ശേഷം തെളിവുകളുമായി സുഹൃത്ത് വിനീത് ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു