വണ്ടൂര്‍ കഞ്ചാവ്‌ കേസ്: ‌ നാല്‌ പ്രതികള്‍ക്കും 18 എക്‌സൈസ്‌ ഉദ്യോഗസ്ഥര്‍ക്കും കോവിഡ്‌

മലപ്പുറം:  കഴിഞ്ഞ ദിവസം വണ്ടൂരില്‍ വെച്ച്‌ എക്‌സൈസ്‌ 168 കിലോഗ്രാം കഞ്ചാവ്‌ പിടികൂടിയ കേസില്‍ നാല്‌ പ്രതികള്‍ക്കും, മലപ്പുറം ജില്ലയിലെ 13 എക്‌സൈസ്‌ ഉദ്യോഗസ്ഥര്‍ക്കും കോവിഡ്‌ സ്ഥിരീകരിച്ചു. വണ്ടൂരിലെ കാളികാവ്‌ എക്‌സൈസ്‌ റെയിഞ്ച്‌ ഓഫീസിലെ 10 ഉദ്യോഗസ്ഥര്‍ക്കും, മലപ്പുറം എക്‌സൈസ്‌ നര്‍ക്കോട്ടിക്‌ സ്‌ക്വാഡിലെ 6 പേര്‍ക്കും , എക്‌സൈസ്‌ ഇന്റലിജെന്‍സിലെ 2 പേര്‍ക്കുമാണ്‌‌ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്‌.
ഈ കേസില്‍ അറസ്‌ററിലായ നാല്‌ പ്രതികള്‍ക്കും കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോവിഡ്‌ വ്യാപനത്തിന്റെ സമയത്തും വന്‍ തോതില്‍ ആന്ധ്രയില്‍ നിന്നും, കര്‍ണണാടകയില്‍ നിന്നും കഞ്ചാവെത്തിക്കുന്ന സംഘങ്ങള്‍ സജീവമാണ്‌. മലപ്പുറത്ത്‌ കിലോക്കണക്കിന്‌ കഞ്ചാവാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ എക്‌സൈസും പോലീസും പിടികൂടിയത്‌. ഇത്തരത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ്‌ കടത്തുന്ന പ്രതികള്‍ രോഗബാധിരാകാനുള്ള സാധ്യത വളരെ കൂടുതലാണ്‌.

ഇത്തരത്തില്‍ കേസുകള്‍ പിടികൂടുന്നതുമായി ബന്ധപ്പെട്ട്‌ ജില്ലയിലെ 25 ശതമാനത്തിലധികം ഏക്‌സൈസ്‌ ഉദ്യോഗ്‌സഥര്‍ക്ക്‌ ‌ കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌.

കോവിഡ്‌ വ്യാപനസമയത്തും അനധികൃത ലഹരി ഉത്‌പന്നങ്ങളുടെ വിപണി ജില്ലയില്‍ സജീവമാണ്‌. ഇത്‌ പിടികൂടേണ്ടെ ഉദ്യോഗസ്ഥര്‍ക്ക്‌ കോവിഡ്‌ ബാധിക്കുന്നത്‌ ആശങ്കയുണ്ടാക്കുന്നതാണ്‌.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •