തദ്ദേശ തെരഞ്ഞൈടുപ്പ്‌ ഡിസംബര്‍ ആദ്യവാരത്തില്‍

തിരുവനന്തുപുരം:  സംസ്ഥാനത്ത്‌ ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ ഡിസംബര്‍ ആദ്യവാരത്തില്‍ നടക്കും രണ്ട്‌ ഘട്ടമായായിരിക്കും തെരഞ്ഞെടുപ്പ്‌ നടക്കുക. കോവിഡ്‌ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ്‌

ഏഴ്‌ വീതം ജില്ലകളില്‍ ഘട്ടം ഘട്ടമായായിരിക്കും തെരഞ്ഞെടുപ്പ്‌ നടക്കുക. സമയക്രമം സംബന്ധിച്ച്‌ തീരുമാനമായിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌.

നവംബര്‍ 11 ന്‌ നിലവിലെ ഭരണസമിതികളുടെ കാലയളവ്‌ അവസാനിക്കുകയാണ്‌. ഡിസംബര്‍ പകുതിയോടെ പുതിയ ഭരണസമിതികള്‍ നിലവില്‍ വരും. അതുവരെ ഉദ്യോഗ്‌ഥര്‍ക്കായിരിക്കും ചാര്‍ജ്ജ്‌ ഉണ്ടാകുക.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •