ട്രാന്‍സ്‌ജെന്റര്‍ സജ്‌ന ഷാജി ആത്മഹത്യക്ക്‌ ശ്രമിച്ചു

കൊച്ചി:  വിവാദങ്ങളില്‍ മനം മടുത്ത്‌ ട്രാന്‍സ്‌ജെന്റര്‍ സ്‌ജ്‌ന ഷാജി ആത്മഹത്യക്ക്‌ ശ്രമിച്ചു. അമിതമായി ഉറക്കുഗുളിക കഴിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ച ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്‌. സജ്‌നയുടെ സുഹൃത്തുക്കളാണ്‌ ഇവരെ ആശുപത്രിയില്‍ എത്തിച്ചത്‌.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംഭവത്തിന്‌ മുന്‍പായി സജ്‌ന ചിത്രീകരിച്ച വീഡിയോയിലും ഫേസ്‌ബുക്ക്‌ കുറിപ്പിലും താന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ല എന്ന്‌ ആവര്‍ത്തിക്കുന്നുണ്ട്‌ കമ്യൂണിറ്റിയില്‍ തന്നെയുള്ള സുഹൃത്തുമായി സംസ്‌ാരിച്ച തന്റെ ഓഡിയോ ക്ലിപ്പ്‌ എഡിറ്റ്‌ ചെയ്‌ത്‌ പ്രചരിപ്പിക്കുന്നുണ്ടെന്നും സജ്‌ന പറയുന്നു ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവിശ്യപ്പെടുന്നുണ്ട്‌.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •