കുടുംബം സഞ്ചരിച്ച കാര്‍ ബസില്‍ ഇടിച്ച് ഉമ്മയും മകനും മരണപ്പെട്ടു

വണ്ടൂര്‍:കുടുംബം സഞ്ചരിച്ച കാര്‍ ബസില്‍ ഇടിച്ച് ഉമ്മയും മകനും മരണപ്പെട്ടു. മലപ്പുറം കരുവാരക്കുണ്ട് പുന്നക്കാട് കുന്നത്തുവീട്ടില്‍ മുഹമ്മദ് സിറാജ് (30), മാതാവ് ഫാത്തിമ(52) എന്നിവരാണ് മരണപ്പെട്ടത്. ഭാര്യ ഷിഫ്നക്കും സാരമായ പരിക്ക് ഏറ്റിട്ടുണ്ട്. കൂടെ സഞ്ചരിച്ചിരുന്ന സഹോദരങ്ങള്‍ മുഹമ്മദ് ഇര്‍ഷാദ്, നിഷാദ് എന്നിവര്‍ പരിക്കുകളോടെ രക്ഷപെട്ടു.

കന്യാകുമാരിയില്‍ നിന്ന് മടങ്ങും വഴി വ്യാഴം പുലര്‍ച്ചെ 5.45 ന് ആലപ്പുഴ ജില്ലയിലെ എരമല്ലൂരില്‍ വെച്ചാണ് അപകടം നടന്നത്. മരിച്ച മുഹമ്മദ് സിറാജ് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ ഭാരവാഹിയും നാട്ടിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാനിദ്ധ്യവുനായിരുന്നു.

മയ്യിത്ത് മാമ്പുഴ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.

Share news
error: Content is protected !!
Scroll to Top