തിരൂരില്‍ യുവതിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍

തിരൂര്‍: യുവതിയെ ആളില്ലാത്ത സമയത്ത് വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റിലായി. തിരൂര്‍ വെട്ടം പടിയം ചേക്കിന്റെ പുരക്കല്‍ യാസിറി(20)നെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ അഞ്ചാം തിയ്യതി ഒമ്പതുമണിക്കാണ് സംഭവം നടന്നത്. മുപ്പത്തിരണ്ടുകാരിയായ യുവതിയെ നേരത്തെ ഫോണിലൂടെ വിളിച്ചും പ്രതി ശല്യപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ആളില്ലാത്ത സമയത്ത് പ്രതി വീട്ടില്‍ കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പ്രതി ഭര്‍ത്താവിനെ കയ്യേറ്റം ചെയ്യുകയായിരുന്നു.

തുടര്‍ന്ന് യുവതി തിരൂര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യാസിറിനെ അറസ്റ്റ് ചെയ്തത്. തിരൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top