ഹെറോയിനുമായി കോഴിക്കോട് സ്വദേശി വയനാട്ടില്‍ പിടിയില്‍

കല്‍പ്പറ്റ: ഹെറോയിനുമായി വയനാട് ബത്തേരി പൂതിക്കാട് വെച്ച് കോഴിക്കോട് സ്വദേശി പിടിയിലായി. കോഴിക്കോട് ചക്കുംകടവ് സ്വദേശി സലിമിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് 44 ഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു.

സലിം നിരവധി നാര്‍ക്കോട്ടിക് കേസുകളില്‍ നേരത്തെ പ്രതിയാണ്. വയനാട് എക്‌സൈസ് ഇന്റലിജന്‍സും ബത്തേരി എക്‌സൈസ് റെയിഞ്ച് പാര്‍ട്ടിയും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ വി ആര്‍ ജനാര്‍ദ്ദനന്‍, സുനില്‍ എം.കെ , അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി കെ. മണികണ്ഠന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ വി ആര്‍ ബാബുരാജ്, ജി. അനില്‍കുമാര്‍, പി എസ് വിനീഷ്, കെ വി ഷാജിമോന്‍, കെ.രമേഷ് , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോഷി തുമ്പാനം, ബിനുമോന്‍, അനീഷ്.ബി,അനില്‍കുമാര്‍ കെ. എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top