HIGHLIGHTS : Wall collapses into pond; children bathing miraculously survive
തിരൂരങ്ങാടി: കുളത്തില്‍ കുളിക്കുകയായിരുന്ന കുട്ടികളുടെ മുകളിലേക്ക് മതിലിടിഞ്ഞു വീണു. ഏഴ് പേര്‍ക്ക് പരുക്ക്. കൊടിഞ്ഞി കടുവാളൂര്‍ കുറ്റിയത്ത് കുളത്തില്‍ തിങ്കള്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം.

കടുവാളൂര്‍ ഒറ്റത്തിങ്ങല്‍ മുസ്ലിഫ(15), ഒറ്റത്തിങ്ങല്‍ റിഫ്ത(13), കിഴുവീട്ടില്‍ അന്‍സില്‍(13), പത്തൂര്‍ മുഹമ്മദ് റസീന്‍(11), ഒറ്റിപ്പടത്തില്‍ മുഹമ്മദ് സഹദ്(13), പയക്കര അന്നത്ത്(14), വെന്നിയൂര്‍ കൊടിമരം കൊയപ്പകോലോത്ത് ഷെഹ്സിന്‍(13) എന്നിവര്‍ക്കാണ് പരുക്കേറ്റത്. മുസ്ലിഫയ്ക്ക് സാരമായാണ് പരുക്കേറ്റത്.
പതിനഞ്ച് മീറ്ററോളം താഴ്ചയുള്ള കുളത്തില്‍ നിറയെ വെള്ളമുണ്ട്.
കുളത്തിന് സമീപം എഴുവന്‍തൊടി മൊയ്തീന്‍കുട്ടിയുടെ വീടിന്റെ അടുക്കളഭാഗവും,മുറ്റത്തിന്റെ ഭിത്തിയുമടക്കം തകര്‍ന്ന് കുളത്തില്‍ കുളിക്കുകയായിരുന്ന കുട്ടികളുടെ മുകളിലേക്ക് വീഴുകയായിരുന്നു.ശക്തമായ മഴയാണ് അപകടത്തിന് കാരണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു