തിരൂരിൽ 9 മാസം പ്രായമുള്ള കുട്ടിയെ വിൽപ്പന നടത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

തിരൂർ :തിരൂരിൽ 9 മാസം പ്രായമുള്ള കുട്ടിയെ വിൽപ്പന നടത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ. കുട്ടിയുടെ മാതാവ് കീർത്തന ശങ്കരപുരം താലൂക്ക് കിള്ളു കുറിശ്ശി ജില്ല തമിഴ്നാട് രണ്ടാം ഭർത്താവ് ശിവ പിള്ളയാർ കോവിൽ നദക്കരാൽ സേലം ജില്ല തമിഴ്നാട് കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി കുട്ടിയെ വിൽപ്പന നടത്താൻ ഇടനിലക്കാരായി നിന്ന സെന്തിൽ കുമാർ പ്രേമലത എന്ന വരെയുമാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.

തിരൂർ കോർട്ട് സ്കൂളിന് പിറകുവശത്തുള്ള ക്വാർട്ടേഴ്സിൽ താമസിക്കുന്ന ദമ്പതികൾ 9 മാസം പ്രായമുള്ള പെൺകുട്ടിയെ ഒന്നരലക്ഷം രൂപയ്ക്ക് വില്പന നടത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. കുട്ടിയുടെ മാതാവിനെ പോലീസ് ചോദ്യം ചെയ്യുന്നതിൽ നിന്നാണ് മഞ്ചേരിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ സ്ത്രീയ്ക്ക് ഒരു ലക്ഷത്തി അമ്പതിനായിരം രൂപയ്ക്ക് കുട്ടിയെ മാതാവും രണ്ടാം ഭർത്താവും ചേർന്ന് വിറ്റതായി പറഞ്ഞത്.

കാണാതായ കുട്ടിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം നടത്താതെ കുട്ടിയെ കൊണ്ടുപോയ സ്ത്രീ കോഴിക്കോട് ഭാഗത്ത് താമസിക്കുന്ന ആളാണ് എന്ന് മനസ്സിലാവുകയും അന്വേഷണം തുടരുന്നതിനിടയിൽ സ്ത്രീ തിരൂർ പോലീസ് സ്റ്റേഷനിൽ കുട്ടിയുമായി ഹാജരായി കുട്ടിയെ ഏൽപ്പിച്ചിട്ടുള്ളതുമാണ്. തിരൂർ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയ ശേഷം കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മെമ്പർ രാജേഷ് പുതുക്കാടിന്റെ മുന്നിൽ ഹാജരാക്കി. ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയെ മലപ്പുറം ശിശു സംരക്ഷണ സമിതിയുടെ കീഴിലുള്ള ശിശു പരിപാലന കേന്ദ്രത്തിലേക്ക് പുനരധിവസിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top