‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക്’ ലീഗല്‍ കൗണ്‍സിലറെ നിയമിക്കുന്നതിനായി വാക്ക്-ഇന്‍ ഇന്റര്‍വ്യു

വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക്’ ലീഗല്‍ കൗണ്‍സിലറെ (പാര്‍ട് ടൈം) നിയമിക്കുന്നതിനായി വാക്ക്-ഇന്‍ ഇന്റര്‍വ്യു നടത്തും. ഒരു ഒഴിവാണുള്ളത്.

എല്‍.എല്‍.ബി.യും അഭിഭാഷക പരിചയവുമാണ് യോഗ്യത. പ്രായം 25 വയസ് പൂര്‍ത്തിയാകണം. 30 – 45 പ്രായ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. വേതനം പ്രതിമാസം 10000 രൂപ. നിര്‍ദ്ദിഷ്ട യോഗ്യതയുളള സ്ത്രീ ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 31 ന് രാവിലെ 10.30 ന് മലപ്പുറം ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോണ്‍; 0471 – 2348666. ഇ-മെയില്‍: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top