കരിപ്പൂര്‍ വിമാനത്താവള വികസനം: എയര്‍പോര്‍ട്ട് അതോറിറ്റിക്ക് സ്ഥലം കൈമാറി

കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി പുതുതായി ഏറ്റെടുത്ത ഭൂമി ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറി. എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശേശാദ്രിവാസം സുരേഷ് രേഖകള്‍ ഏറ്റുവാങ്ങി. 76 കൈവശക്കാരില്‍ നിന്നായി ഏറ്റെടുത്ത 12.48 ഏക്കര്‍ ഭൂമിയാണ് കൈമാറിയത്. സര്‍ക്കാര്‍ പ്രത്യേക പാക്കേജ് അനുവദിച്ചതിനെ തുടര്‍ന്ന് രണ്ട് മാസത്തിനുള്ളിലാണ് സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്.

ചടങ്ങില്‍ എ.ഡി.എം എന്‍.എം മെഹറലി, ഡെപ്യൂട്ടി കളക്ടര്‍മാരായ എം.പി പ്രേംലാല്‍, ജെ. ഒ അരുണ്‍, അന്‍വര്‍ സാദത്ത്, ലത കെ., സജീദ് എസ്., എയര്‍പോര്‍ട്ട് ജോയിന്റ് ജനറല്‍ മാനേജര്‍മാരായ ദേവ്കുമാര്‍ പി.എസ്., സുരേഷ് എം., അസി. മാനേജര്‍ നാരായണന്‍ കെ., ജില്ലാ ലോ ഓഫീസര്‍ വിന്‍സന്റ് ജേസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, സ്‌പെഷല്‍ എല്‍ എ തഹസില്‍ദാര്‍ കിഷോര്‍ എം.കെ തുടങ്ങിയവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top